Latest NewsCinemaMollywoodMovie Gossips

കുഞ്ചാക്കോ ബോബനൊപ്പം ‘ലീഫ് വാസു’ വീണ്ടുമെത്തുന്നു

അനില്‍ രാധാകൃഷ്ണ മേനോന്‍റെ സപത്മശ്രി തസ്കരാ എന്ന ചിത്രത്തില്‍ പ്രേക്ഷകരെ ചിരിപ്പിക്കുകയും ട്രോളര്‍മാരുടെ ഇഷ്ട കഥാപാത്രവുമായി മാറിയ സുധീര്‍ കരമനയുടെ ‘ലീഫ് വാസു’ എന്ന കഥാപത്രം വീണ്ടും തിരിച്ചെത്തുന്നു.

ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടിക്ക് ശേഷം അനിൽ രാധാകൃഷ്ണൻ ഒരുക്കുന്ന ‘ദിവാന്‍ജി മൂല ഗ്രാന്‍ഡ് പ്രിയി’ലൂടെയാണ് ലീഫ് വാസു തിരിച്ചെത്തുന്നത്.ലീഫ് വാസു എന്ന കഥാപാത്രമായി സുധീര്‍ കരമന എത്തുന്ന വാര്‍ത്ത‍ സംവിധായകന്‍ തന്നെയാണ് പ്രേക്ഷകരോട് പങ്കുവെച്ചത്.

കുഞ്ചാക്കോ ബോബനും നൈല ഉഷയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.പഴയ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് തിരക്കഥ’ ഒരുക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. സുധീര്‍ കരമനയുടെ ജീവിതത്തില്‍ ഏറെ പ്രശസ്തി നേടിക്കൊടുത്ത ഒരു ഹാസ്യ കഥാപാത്രമായിരുന്നു ”ലീഫ് വാസു”.

shortlink

Related Articles

Post Your Comments

Related Articles


Back to top button