ബി എച്ച് ഇ എല്ലില്‍ അവസരം. തിരുച്ചിറപ്പള്ളി ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ യൂണിറ്റില്‍ ട്രേഡ് അപ്രന്റിസ്ഷിപ്പിന് ഐടിഐക്കാർക്ക് അപേക്ഷിക്കാം. ഫിറ്റര്‍, ടര്‍ണര്‍-, മെഷീനിസ്റ്റ് , ഇലക്‌ട്രീഷ്യന്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ഡ്രോട്സ്മാന്‍ (മെക്കാനിക്കല്‍) തുടങ്ങിയ തസ്തികകളിലായി ആകെ 355 ഒഴിവുകളും,വെല്‍ഡര്‍ (ജി ആന്‍ഡ് ഇ) പ്രോഗ്രാം ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ്, കാര്‍പ്പെന്റര്‍ , പ്ലംബര്‍ തുടങ്ങിയ തസ്തികകളിലായി ആകെ 196 ഒഴിവുകളും,എം.എല്‍.ടി. പതോളജി തുടങ്ങിയ തസ്തികകളിലായി ആകെ 3 ഒഴിവാക്കളാണുള്ളത്.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ റീജണല്‍ ഡയറക്ടറേറ്റ്സ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങില്‍ (ആര്‍.ഡി.എ.ടി.) നിര്‍ബന്ധമായും രജിസ്ട്രേഷന്‍ ചെയ്തിരിക്കണം. കൂടാതെ കേന്ദ്ര സര്‍ക്കാറിന്റെ അപ്രന്റിസ്ഷിപ്പ് പോർട്ടലിലും അപേക്ഷകർ നിര്‍ബന്ധമായും രജിസ്ട്രേഷന്‍ ചെയ്തിരിക്കണം. ശേഷം ഇതുവഴി Establishment Search-« Bharath Heavy Electricals Limited, Trichy എന്ന് തിരഞ്ഞെടുത്തു ഭെല്ലില്‍ അപ്രന്റിസ്ഷിപ്പിന് പേര് നല്‍കണം.
2017 ഒക്ടോബര്‍ ഒന്നിന് 18-നും 27-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി. സി.ക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും അംഗപരിമിതര്‍ക്ക് 10 വര്‍ഷത്തെയും വയസ്സിളവ് ലഭിക്കും.
കേന്ദ്ര സര്‍ക്കാറിന്റെ അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലിൽ രജിസ്റ്റർ ചെയാത്തവർക്ക് ചെയുവാൻ സന്ദർശിക്കുക ;അപ്രന്റിസ്ഷിപ്പ്
നേരിട്ടുള്ള അപേക്ഷക്കും വിശദവിവരങ്ങൾക്കും സന്ദർശിക്കുക ;ബി എച്ച് ഇ എൽ
അവസാന തീയതി: ഒക്ടോബര്‍ 18
Post Your Comments