Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest News

ഹേമ മാലിനിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ

ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും സുന്ദരി ഹേമ മാലിനിക്ക് ഇന്ന് 69 – ാം ജന്മദിനം.ഹേമ മാലിനിയുടെ ജീവ ചരിത്രമായ ‘ബിയോണ്ട് ദി ഡ്രീം ഗേള്‍’ എന്ന പുസ്തകത്തിന്‍റെ പ്രകാശനവും ഇന്നുതന്നെ.ഹേമ മാലിനിയുടെ 50 വര്‍ഷം നീണ്ട സിനിമാ ജീവിതത്തെയും അവര്‍ നല്‍കിയ സംഭാവനകളെയും പ്രകീര്‍ത്തിച്ച്‌ ജീവചരിത്രത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദി എഴുതിയ മുഖവുര ശ്രദ്ധേയമാകുകയാണ്.

“ഈ കാലഘട്ടത്തിലെ അഭിനേത്രിയെന്ന നിലയില്‍ ഉന്നത സ്ഥാനത്തെത്തിയ വ്യക്തിയാണ് ഹേമാജി. അവരുടെ അഭിനയ ചാതുര്യം പല കാലഘട്ടങ്ങളിലെ സിനിമകളിലൂടെ അനാവൃതമായായിട്ടുണ്ട്. ഹേമാജി ചെയ്ത പല കഥാപാത്രങ്ങളും സിനിമാപ്രേമികള്‍ക്ക് അവരെ പ്രിയപെട്ടവളാക്കി മാറ്റി. ഭാരതീയ നൃത്ത രൂപങ്ങളെ ജനപ്രിയമാക്കാന്‍, പ്രത്യേകിച്ചും യുവജനങ്ങള്‍ക്കിടയില്‍ അവര്‍ എടുത്തിട്ടുള്ള പരിശ്രമങ്ങള്‍ സ്തുത്യര്‍ഹമാണ്. ബി.ജെ.പി യുടെ സജീവ പ്രവര്‍ത്തകയാണ് വര്‍ഷങ്ങളായി ഹേമാജി. രാജ്യസഭയില്‍ വളരെ ശുഷ്കാന്തിയോടെ പ്രവര്‍ത്തിച്ച അവര്‍ ഇന്ന് ലോക്സഭയില്‍ തന്റെ സേവനം കാഴ്ച വയ്ക്കുന്നു. ഹേമാജിയുടെ നിയോജക മണ്ഡലമായ മഥുരയിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ അവര്‍ വളരെ ശ്രദ്ധാലുവായി ഞാന്‍ കണ്ടിട്ടുണ്ട്.” – മോദി ജീവചരിത്രത്തില്‍ രേഖപ്പെടുത്തി.

ഹേമ മാലിനിയുടെ ബാല്യം, യൗവനം, ബോളിവുഡ്, താരറാണിയായുള്ള വളര്‍ച്ച, പ്രണയം, സഹപ്രവര്‍ത്തകര്‍, വിവാഹം, സിനിമയിലേക്കുള്ള രണ്ടാം വരവ്, സംവിധായകയായുള്ള അരങ്ങേറ്റം , രാഷ്ട്രീയം , ആത്മീയത എന്നിവയെല്ലാം പ്രതിപാദിക്കുന്ന 23 ഭാഗങ്ങളുള്ള പുസ്തകമാണ് ജീവചരിത്രം. അതില്‍ രണ്ട് ഭാഗങ്ങള്‍ മക്കളായ അഹാനയ്ക്കും ഇഷയ്ക്കുമായാണ് സമര്‍പ്പിച്ചിരിക്കുന്നത്.

നിര്‍മാതാവും സ്റ്റാര്‍ഡസ്റ്റിന്‍റെ മുന്‍ എഡിറ്ററുമായ റാം കമല്‍ മുഖര്‍ജിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഹേമ മാലിനിയുടെ അഭിനയ ജീവിതത്തിന്‍റെ അഞ്ച് ദശകങ്ങള്‍ രേഖപ്പെടുത്തുന്ന വേദി കൂടിയാകും പ്രകാശന ചടങ്ങ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button