പ്രേത ശല്യം മൂലം വീട് വിട്ടോടി ഗ്രാമവാസികള്‍. തെലങ്കാനയിലെ കസിഗുഡ ഗ്രാമത്തിലാണ് സംഭവം. ഇവിടെ പുരുഷന്മാരാണ് പ്രേതശല്യ ബാധയില്‍ വലയുന്നത്. ഈ ഗ്രാമത്തിലെ ചെറുപ്പക്കാര്‍ക്ക് സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. സ്ത്രീയുടെ അലര്‍ച്ചയും പുക ഉയരുന്നതുമൊക്കെ കാട്ട് വള്ളികള്‍ക്കിടയില്‍ നിന്ന് കാണാമെന്നാണ് ചെറുപ്പക്കാര്‍ പറയുന്നത്.
മാത്രമല്ല രാത്രികാലങ്ങളിൽ പല വീടുകളുടെയും വാതിലില്‍ മുട്ടുകയും വാതില്‍ തുറക്കുന്ന പുരുഷന്മാരെ പിന്നില്‍ നിന്ന് ആക്രമിക്കുകയും ചെയ്യുന്നത് ഇവിടെ സ്ഥിരമാണ്. സിഗുഡ നിര്‍മല്‍ ഗ്രാമത്തിലെ ആളുകള്‍ കല്ലുവെട്ടി ജീവിക്കുന്നവരാണ്. ഏകദേശം 60 കുടുംബങ്ങളാണ് ഈ ഗ്രാമത്തിൽ താമസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 10ല്‍ താഴെ കുടുംബങ്ങള്‍ മാത്രമേയുള്ളൂ. ബാക്കി ഉള്ളവർ ഒക്കെ അടുത്തുള്ള ഗ്രാമങ്ങളെ ആശ്രയിച്ചു കഴിഞ്ഞു.
പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പല പ്രേത കഥകൾ നാട്ടിലുടനീളം കേട്ടിട്ടുണ്ടെങ്കിലും അതിന്റെ പേരില്‍ ഒരു ഗ്രാമം വിജനമാകുന്നത് ആദ്യമായാണ്. എന്നാല്‍ പ്രേതത്തിന്റെ മറവില്‍ ചിലര്‍ ഗ്രാമത്തില്‍ കടന്നു കയറാന്‍ ശ്രമിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
Post Your Comments