അഹമ്മദാബാദ്: 2012ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയാകുന്നതു തടയാന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി. അഹമ്മദാബാദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം ആരോപിച്ചത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതില്‍നിന്നു ബിജെപി നേതൃത്വം തെരഞ്ഞെടുപ്പു കമ്മിഷനെ തടഞ്ഞെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍നിന്നു മോദിയെ തടയാൻ 2012ല്‍ തെരഞ്ഞെടുപ്പു കമ്മിഷനെ സ്വാധീനിച്ച് കോണ്‍ഗ്രസ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവില്‍ വരുത്തിയെന്ന് വിജയ് രുപാനി വ്യക്തമാക്കി. ഗുജറാത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് തീയതി കമ്മിഷന് പ്രഖ്യാപിച്ചെങ്കിലും ഗുജറാത്തിനെ ഒഴിവാക്കുകയും ഇതോടെ പെരുമാറ്റചട്ട നിയമത്തില്‍നിന്ന് ഗുജറാത്ത് ഒഴിവാകുകയുമായിരുന്നു.
Post Your Comments