Latest NewsNewsIndia

മോ​ദി​യെ ത​ട​യാ​ന്‍ കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ സ്വാ​ധീ​നി​ച്ചെന്ന വെളിപ്പെടുത്തലുമായി വി​ജ​യ് രു​പാ​നി

അ​ഹ​മ്മ​ദാ​ബാ​ദ്: 2012ല്‍ ​ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​തു ത​ട​യാ​ന്‍ കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ സ്വാ​ധീ​നി​ച്ചി​രു​ന്നുവെന്ന വെളിപ്പെടുത്തലുമായി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രു​പാ​നി. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി ഒ​രു ടി​വി ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാണ് ഇക്കാര്യം ആരോപിച്ചത്. ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍​നി​ന്നു ബി​ജെ​പി നേ​തൃ​ത്വം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നെ ത​ട​ഞ്ഞെ​ന്ന ആ​രോ​പ​ണ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ല്‍​നി​ന്നു മോ​ദി​യെ ത​ട​യാ​ൻ 2012ല്‍ ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നെ സ്വാ​ധീ​നി​ച്ച്‌ കോ​ണ്‍​ഗ്ര​സ് ഗു​ജ​റാ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ ച​ട്ടം നി​ല​വി​ല്‍ വ​രു​ത്തിയെന്ന് വിജയ് രുപാനി വ്യക്തമാക്കി. ഗു​ജ​റാ​ത്തി​നൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ക​മ്മി​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഗു​ജ​റാ​ത്തി​നെ ഒഴിവാക്കുകയും ഇ​തോ​ടെ പെ​രു​മാ​റ്റ​ച​ട്ട നി​യ​മ​ത്തി​ല്‍​നി​ന്ന് ഗു​ജ​റാ​ത്ത് ഒ​ഴി​വാ​കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button