ബെംഗളൂരു: അനധികൃത കശാപ്പ് എതിർത്ത വനിതാ ടെക്കിക്ക് മർദ്ദനം. അനധികൃത കശാപ്പിനെ കുറിച്ച് പൊലീസിൽ പരാതിപ്പെട്ട മൃഗ സംരക്ഷകയായ നന്ദിനി(45) യെയാണ് ആൾക്കൂട്ടം മർദ്ദിച്ചത്. അക്രമികൾ ഇവരുടെ കാറും തകർത്തു. പൊലീസ് സംഭവമറിഞ്ഞിട്ടും സഹായിച്ചില്ലെന്നു നന്ദിനി പറഞ്ഞു.
സുഹൃത്തിനൊപ്പം തലഘട്ടാപുര പ്രദേശത്തുകൂടി യാത്ര ചെയ്യവേയാണ് ടെക്കി അനധികൃത കശാപ്പ് കണ്ടത്. അവിടെ അനധികൃതമായി പശുക്കളെ കശാപ്പു ചെയ്യുന്നതു കണ്ട നന്ദിനി വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തേക്ക് പൊലീസ് പോകാനൊരുങ്ങി. എന്നാൽ സ്ഥലം കണ്ടെത്താന്‍ സഹായിക്കാമെന്നു കരുതി കാറിൽ നന്ദിനിയും കൂടെപ്പോയി. പക്ഷെ കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നിടത്ത് ചെന്നപ്പോള്‍ വലിയ ആള്‍ക്കൂട്ടം കാത്തുനിന്നിരുന്നു.
എന്നാൽ അവരെ വകവയ്ക്കാതെ കശാപ്പു നടക്കുന്നിടത്തേക്ക് പോയി. എന്നാൽ, അവിടെ പൊലീസുകാരാരും എത്തിയിരുന്നില്ല. ഇതിനിടെ, നൂറിലധികം വരുന്ന ആള്‍ക്കൂട്ടം വാഹനത്തിനു നേര്‍ക്ക് ഇഷ്ടികകള്‍ എറിയാന്‍ തുടങ്ങി. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന പൊലീസുകാർ പുറത്തിറങ്ങിയെങ്കിലും ഒന്നും ചെയ്യാതെ നോക്കിനിന്നു. നന്ദിനിയുടെ തലയ്ക്കും കൈയ്ക്കും പരുക്കുണ്ട്. കാറിന്റെ ഗ്ലാസ് ആക്രമികൾ കല്ലെറിഞ്ഞു പൊട്ടിച്ചു.
Post Your Comments