ജനീവ: സ്വിറ്റ്സര്‍ലണ്ടിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ നിന്ന് കണ്ടെടുത്തത് 43 കിലോ സ്വര്‍ണവും മൂന്ന് ടണ്‍ വെള്ളിയും. മലിന ജലം അരിച്ചെടുത്തപ്പോഴാണ് സ്വർണവും വെള്ളിയും ലഭിച്ചത്. വാച്ച് നിര്‍മ്മാണശാലകള്‍, ഫാര്‍മസിക്യൂട്ടിക്കല്‍, കെമിക്കല്‍ കമ്പനികള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന വില കൂടിയ ലോഹങ്ങള്‍ ഒഴുകിയെത്തിയതാവാം ഈ സ്വര്‍ണ-വെള്ളിത്തരികളെന്നാണ് നിഗമനം.
സ്വിറ്റസര്‍ലന്‍ഡിലെ ജൂറയില്‍ നിന്നും സ്വര്‍ണ ശുദ്ധീകരണശാലകളുള്ള ടിചിനോയില്‍ നിന്നും വന്‍തോതില്‍ സ്വര്‍ണ്ണത്തരികള്‍ മുമ്പും കണ്ടെത്തിയിരുന്നു.
ജനങ്ങള്‍ ഇനി വീടുകളില്‍തന്നെ ശുദ്ധീകരണ പ്ലാന്റ് തുടങ്ങാന്‍ പദ്ധതിയിടരുതെന്നും പൈപ്പ് വെള്ളം തിളപ്പിച്ചുനോക്കി സ്വര്‍ണം കണ്ടെത്താന്‍ ശ്രമിക്കരുതെന്നും അധികൃതർ പറയുന്നു.
Post Your Comments