Latest NewsNewsIndia

യുവരാജ് സിങിന് ട്വിറ്ററിൽ‌ ‘പൊങ്കാല’

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങിന് ട്വിറ്ററിൽ‌ ‘പൊങ്കാല’. രാജ്യതലസ്ഥാനത്തെ പടക്ക നിരോധനത്തെ പിന്തുണച്ചതിനാണ് പൊങ്കാല. സമൂഹമാധ്യമങ്ങൾ യുവരാജ് സിങ് പടക്കം പൊട്ടിച്ച് വിവാഹം ആഘോഷിച്ചതു ചൂണ്ടിക്കാട്ടിയാണ് രംഗത്തെത്തിയത്. ദീപാവലിക്ക് പടക്കംവേണ്ട, പക്ഷെ വിവാഹത്തിന് പടക്കം പൊട്ടിക്കാമെന്നാണോ ? സമൂഹമാധ്യമങ്ങളിൽ യുവിക്കു നേരെ ചോദ്യങ്ങൾ നീണ്ടു.

മാത്രമല്ല യുവരാജ് സിങും ഭാര്യയും പൂത്തിരികൾക്കു നടുവിലൂടെ നടക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്. വിമർശന പോസ്റ്റുകളിൽ ദീപാവലിക്ക് മാത്രമല്ല കല്യാണത്തിന് പടക്കം പൊട്ടിച്ചാലും മലിനീകരണമുണ്ടാകുമെന്നും പറയുന്നു. വിരേന്ദർ സെവാഗുൾപ്പെടെയുള്ള താരങ്ങളും യുവിയുടെ പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ വിമർശനങ്ങളോടു യുവി പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button