
പത്തനംതിട്ട: രാജ്യം കണ്ട ഏറ്റവും നശിച്ച ഭരണമാണ് കേരളത്തിലേതെന്ന് കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം. ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ നാടാണ് ഇന്ത്യയെന്നും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന നാടാണിതെന്നും കണ്ണന്താനം പറഞ്ഞു.
മോഡി അധികാരത്തില്‍ വന്നാല്‍ ക്രിസ്ത്യന്‍ മുസ്ലിം പള്ളികള്‍ ആക്രമിക്കപ്പെടുമെന്നായിരുന്നു പ്രചാരണം. എന്നാൽ
മൂന്നര വര്‍ഷമായിട്ടും ഇന്ത്യയില്‍ ഒരു പള്ളികള്‍ക്ക് നേരെപോലും ഒരു ആക്രമണവും നടന്നില്ലെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.
കൊലപാതകങ്ങള്‍ നടത്തി സിപിഐഎമാണ് നാടിന് പേരുദോഷമുണ്ടാക്കിയത് . കൊലപാതക രാഷ്ട്രീയം പറ്റില്ലെന്ന് ജനങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞു. ബിജെപിയുടെ യുദ്ധമുറ വാളും കത്തിയുമെടുത്തല്ല, ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments