
ശിവപുരി: മദ്യപിക്കാൻ പണം നല്‍കാത്തതിന് മകന് അമ്മയെ കൊലപ്പെടുത്തി. ഗിരിജാഭായി എന്ന 75കാരിയെയാണ് മകന് സന്തോഷ് സെന്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് പുറത്ത് പോയ സന്തോഷ് എന്തോ അശുഭകരമായത് സംഭവിക്കാന്‍ പോകുന്നുവെന്നും വീടിന് സമീപം കാക്കകള്‍ കൂട്ടംകൂടുന്നത് അതിന്റെ സൂചനയാണെന്നും ഇയാള്‍ നാട്ടുകാരോട് പറഞ്ഞു.
ഇയാളുടെ അസ്വാഭാവിക സംസാരത്തില്‍ പന്തികേട് തോന്നിയ നാട്ടുകാര്‍ വീട്ടിലെത്തി അടച്ചിട്ടിരുന്ന കതക് ബലമായി തുറന്ന് പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Post Your Comments