കൊച്ചി•മിശ്രവിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തങ്ങളെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന നിരവധി യുവതികളുടെ പരാതിയില്‍ നിലപാട് വ്യക്തമാക്കി എറണാകുളത്തെ ശിവ ശക്തി യോഗ സെന്റര്‍. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും 3000 ത്തോളം യുവതീ യുവാക്കളെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ട് വന്നിട്ടുണ്ടെന്നും യോഗ സെന്റര്‍ ഡയറക്ടറും കേസിലെ ഒന്നാംപ്രതിയുമായ കെ.ആര്‍.മനോജ് പറഞ്ഞു. ജില്ല സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് മനോജിന്റെ പ്രതികരണം.
പരാതികളെല്ലാം വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. ആരോപണങ്ങളില്‍ ഒരെണ്ണം പോലും ശരിയല്ല. ആതിരയും ശ്രുതിയുമടക്കം മതംമാറിയ 3000 ത്തോളം പേരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരികെയെത്തിക്കുകയാണ് തങ്ങള്‍ ചെയ്തത്. ആരെയും മര്‍ദ്ദിച്ചിട്ടില്ല. ആരോപണങ്ങള്‍ പ്രത്യേക ലക്ഷ്യത്തോട് കൂടിയുള്ളതാണ്. കാസര്‍ഗോട്ടെ മതംമാറിയ ആതിരയെ ഹിന്ദുമതത്തിലേക്ക് തിരികെയെത്തിച്ച ശേഷമാണ് യോഗസെന്ററിനെതിരെ പ്രചരണം തുടങ്ങിയത്. ഇതിന് പിന്നില്‍ ചില തീവ്ര മതസംഘടനകള്‍ ആണെന്നും മനോജ് പറഞ്ഞു.
മാതാപിതാക്കളുടെ സമ്മതത്തോടെയാണ് മതപഠനം നടത്തുന്നത്. ഇനിയും അത് തുടരുമെന്നും മനോജ് വ്യക്തമാക്കി.
Post Your Comments