ന്യൂഡല്‍ഹി: വിദ്യാഭ്യാസത്തിൽ മുൻപന്തിയിലാണെങ്കിലും ഇന്ത്യയിലെ സര്‍വകലാശാലകളൊന്നും ലോകത്തെ 500 മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇല്ലെന്നത് പ്രധാനമന്ത്രിക്ക് നിരാശയുളവാക്കി. ലോകത്തെ ആദ്യ 500 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍നിന്ന് ഒന്നുപോലുമില്ലെന്നത് അപമാനമാണെന്ന് അദ്ദേഹം വിലയിരുത്തി. ഈ നാണക്കേട് പരിഹരിക്കുന്നതിനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. മികച്ച 500-ല്‍ ഇടം പിടിക്കുന്നതിന് സര്‍വകലാശാലകള്‍ക്ക് വേണ്ട സഹായം നൽകാനും സർക്കാർ തീരുമാനിച്ചു കഴിഞ്ഞു.
ഇന്ത്യയിലെ 10 സര്‍ക്കാര്‍ സര്‍വകലാശാലകളെയും 10 സ്വകാര്യ സര്‍വകലാശാലകളെയും മികച്ച നിലയിലെത്തിക്കാൻ 10,000 കോടി രൂപ സര്‍ക്കാര്‍ ചിലവഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി 20 സര്‍വകലാശാലകളെ സ്വതന്ത്ര ജൂറിയാകും തിരഞ്ഞെടുക്കുക. ഈ കേന്ദ്രങ്ങള്‍ സര്‍ക്കാരിന്റെ പിടിയില്‍നിന്ന് സ്വതന്ത്രമാക്കും. വരുന്ന അഞ്ചുവര്‍ഷത്തിനുള്ളിലാകും സര്‍വകലാശാലകളെ കണ്ടെത്തുക. പുറമേ നിന്നുള്ള ഏജന്‍സി കണ്ടെത്തുന്ന തെരഞ്ഞെടുക്കപ്പെടുന്ന ഈ കേന്ദ്രങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
റാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ സ്ഥാപനം ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്്യൂട്ട് ഓഫ് സയന്‍സാണ്. ബോംബെ ഐഐടി 351 മുതല്‍ 400 വരെയുള്ള സ്ഥാനത്തുമുണ്ട്. ലോകത്തെ പതിനായിരത്തോളം വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ സർവേയിൽ ഈ രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമാണ് ഇന്ത്യയുടേത്. പട്ന സര്‍വകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളില്‍ സംസാരിക്കവെയാണ് മോദി ഈ പ്രഖ്യാപനം നടത്തിയത്.
Post Your Comments