ന്യൂയോർക്ക്: ഇന്ത്യൻ യുവതി കാറിനുള്ളിൽ വെന്തുമരിച്ചു. പഞ്ചാബ് സ്വദേശിയായ ഹർലിൻ ഗ്രെവാൾ (25) ആണ് മരിച്ചത്.
ഹർലിൻ ഗ്രെവാൾ സഞ്ചരിച്ചിരുന്ന കാർ ബ്രൂക്ക്‌ലിൻ-ക്യൂൻസ് എക്സ്പ്രസ് ഹൈവേയിൽ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തെ തുടർന്ന് കാറിനു തീപിടിക്കുകയായിരുന്നു.
വാഹനത്തിനു തീ പിടിച്ചതോടെ ഡ്രൈവറായ സെയ്ദ് ഹമീദ് കാറിൽ നിന്നും ഇറങ്ങി. പിന്നീട് ഇയാൾ വേറെ കാറിൽ ചികിത്സ തേടനായി ആശുപത്രിയിലേക്കു പോയി. സെയ്ദ് ഹമീദിനെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട് ഹർലിനയെ രക്ഷിക്കാൻ ശ്രമിക്കാതെ രക്ഷപ്പെട്ട കുറ്റത്തിനാണ് നരഹത്യയ്ക്കു കേസെടുത്തത്.
=”position: relative; height: 0; padding-bottom: 59.74%;”>
Post Your Comments