തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം ഉടന്‍ പുതിയ നേട്ടം സ്വന്തമാക്കുമെന്നു വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. 2019ല്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഇതിനു വേണ്ടിയുള്ള പദ്ധതിയുടെ അക്കാദമിക് മാസ്റ്റര്‍പ്‌ളാന്‍ തയ്യാറാകുകയാണെന്ന് അദ്ദേഹം അറിയിച്ചു.
സര്‍ക്കാര്‍ പൊതുജന പങ്കാളിത്തോടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനാണ് ഒരുങ്ങുന്നത്. വിദ്യാഭ്യാസമേഖലയില്‍ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് കുത്തക മുതലാളിമാര്‍ രംഗപ്രവേശനം നടത്തിയതോടെയാണ് സാധാരണക്കാരന് മികച്ച വിദ്യാഭ്യാസം അപ്രാപ്യമായത്. നഷ്ടപ്പെട്ട മതനിരപേക്ഷ വിദ്യാഭ്യാസരംഗം വീണ്ടും സൃഷ്ടിക്കാനാണ് ഇടതു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments