തിരുവനന്തപുരം: വേങ്ങരയിലെ യുഡിഎഫ് വിജയത്തെ രാഷ്ട്രീയ വിജയമായി കാണാൻ സാധിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഡിഎഫിനു ഇത്തവണ ലഭിച്ച ഭൂരിപക്ഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ കുറഞ്ഞു. ഇതു പതിനാലായിരത്തിലധികം വോട്ടിന്‍റെ കുറവാണ് എന്നത് പ്രത്യേക പ്രധാന്യം അർഹിക്കുന്നു. മാത്രമല്ല ലോക്സഭാ ഉപതെരഞ്ഞെടുപ്പിനെ അപേക്ഷിച്ചും യുഡിഎഫിന് വോട്ടു കുറഞ്ഞിട്ടുണ്ട്. പതിനെട്ടായിരത്തോളം വോട്ടിന്‍റെ കുറവാണ് കഴിഞ്ഞ ലോക്സഭാ ഉപതെരഞ്ഞെടുപ്പിനെക്കാൾ യുഡിഎഫിന് കുറഞ്ഞത്.
ഇതിൽ നിന്നും എൽഡിഎഫ് ശക്തി നേടിയ കാര്യം വ്യക്തമാണ്. എൽ ഡിഎഫിന്‍റെ അടിത്തറ വിപുലമായി. അതു കൊണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ എൽഡിഎഫിനു വോട്ട് കൂടിയത്. ഏഴായിരത്തിലധികം വോട്ടാണ് എൽഡിഎഫിനു വർധിച്ചത്. ഇതിൽ നിന്നും ഈ തെരെഞ്ഞടുപ്പ് ഫലം യുഡിഎഫിനു രാഷ്ട്രീയ വിജയമായി കാണാൻ സാധിക്കില്ലെന്നു വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments