വാഷിങ്ടൺ: ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമെന്ന് ഐ.എം.എഫ് മേധാവി. ഇന്ത്യയുടെ വളർച്ച നിരക്ക് കുറയുമെന്ന് പ്രവചിച്ച് ദിവസങ്ങൾക്കകമാണ് മേധാവിയുടെ തിരുത്ത് ഉണ്ടായിരിക്കുന്നത്. ജി.എസ്.ടിയും നോട്ടുനിരോധനവും മഹത്തായ ശ്രമങ്ങളായിരുന്നുവെന്നും ഇപ്പോഴത്തെ താൽക്കാലിക മാന്ദ്യം സ്വാഭാവികമാണെന്നും അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റീൻ ലഗാർഡ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച നിരക്ക് 6.7 ശതമാനമായും 2018ൽ 7.4 ആയും കുറയുമെന്ന് ഐ.എം.എഫ് മുന്നറിയിപ്പ് നൽകിയത്. എന്നാൽ, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ നേരിയ തോതിൽ തരംതാഴ്ത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ കൊണ്ടുവന്ന അടിസ്ഥാനപരമായ മാറ്റം കാരണം ശക്തമായ പാതയിലായിട്ടുണ്ടെന്നും വലിയ കുതിപ്പ് നടത്തുമെന്നും ലഗാർഡ് പറഞ്ഞു.
Post Your Comments