Latest NewsIndiaNewsBusiness

ഇന്ത്യൻ സമ്പദ്​വ്യവസ്​ഥ ശക്തമെന്ന് ഐ.എം.എഫ്​ മേധാവി

വാഷിങ്​ടൺ: ഇന്ത്യൻ സമ്പദ്​വ്യവസ്​ഥ ശക്തമെന്ന് ഐ.എം.എഫ്​ മേധാവി. ഇന്ത്യയുടെ വളർച്ച നിരക്ക്​ കുറ​യുമെന്ന്​ പ്രവചിച്ച്​ ദിവസങ്ങൾക്കകമാണ് മേധാവിയുടെ തിരുത്ത് ഉണ്ടായിരിക്കുന്നത്​. ജി.എസ്​.ടിയും നോട്ടുനിരോധനവും മഹത്തായ ശ്രമങ്ങളായിരുന്നുവെന്നും ഇപ്പോഴത്തെ താൽക്കാലിക മാന്ദ്യം സ്വാഭാവികമാണെന്നും ​അന്താരാഷ്​ട്ര നാണയ നിധി മേധാവി ക്രിസ്​റ്റീൻ ലഗാർഡ്​ പറഞ്ഞു.

കഴിഞ്ഞയാഴ്​ചയാണ് ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച നിരക്ക്​ 6.7 ശതമാനമായും 2018ൽ 7.4 ആയും കുറയുമെന്ന്​ ​​​​​ഐ.എം.എഫ്​ മുന്നറിയിപ്പ്​ നൽകിയത്​. എന്നാൽ, ഇന്ത്യയുടെ സമ്പദ്​വ്യവസ്​ഥയെ നേരിയ തോതിൽ തരംതാഴ്​ത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ കൊണ്ടുവന്ന അടിസ്​ഥാനപരമായ മാറ്റം കാരണം ശക്​തമായ പാതയിലായിട്ടുണ്ടെന്നും വലിയ കുതിപ്പ്​ നടത്തുമെന്നും ലഗാർഡ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button