
കോഴിക്കോട്: അഖില എന്ന ഹാദിയയുടെ മതംമാറ്റവും വിവാഹവും സംബന്ധിച്ച കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ നടത്തിപ്പിലേക്കായി പോപ്പുലർ ഫ്രണ്ട് പിരിച്ചെടുത്ത തുകയുടെ കണക്കു ഇവർ പുറത്തുവിടുകയും ചെയ്തു. ഇതുവരെ സമാഹരിച്ചത് എണ്‍പത് ലക്ഷത്തില്‍പരം രൂപ ആണെന്നാണ് കണക്ക്. പോപ്പുലർ ഫ്രണ്ട് പുറത്തു വിട്ട കണക്കു പ്രകാരം കാര്യങ്ങൾ ഇങ്ങനെ:
ഇസ്ലാംമതം സ്വീകരിച്ച വൈക്കം സ്വദേശിനി ഡോ. ഹാദിയയ്ക്കു വേണ്ടി സുപ്രിംകോടതിയില്‍ കേസ് നടത്തുന്നതിനു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി നടത്തിയ ധനസമാഹരണത്തില്‍ ലഭിച്ചത് 80,22,705.00 രൂപ. ഹാദിയയ്ക്കു നീതിയും അവകാശവും നിഷേധിക്കപ്പെട്ടുവെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസില്‍ പോപുലര്‍ ഫ്രണ്ട് ഇടപെട്ടത്. 24 വയസ്സുള്ള യുവതിയുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുന്ന രീതിയിലുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്താണ് ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.
കേസ് നടത്തിപ്പിന്റെ ഭാരിച്ച ചെലവ് മുന്നില്‍ കണ്ടാണ് പോപുലര്‍ ഫ്രണ്ട് ധനസമാഹരണം നടത്താന്‍ തീരുമാനിച്ചത്.
ഹാദിയയ്ക്കു നീതി നിഷേധിക്കുന്നതിനെതിരായ ജനങ്ങളുടെ പ്രതികരണവും പ്രതിഷേധവും പോപുലര്‍ ഫ്രണ്ട് നടത്തുന്ന നിയമപോരാട്ടത്തിനുള്ള ഐക്യദാര്‍ഢ്യവും കൂടിയാണ് ഈ തുക. ധനസമാഹരണത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം നന്ദി അറിയിച്ചു.
ധനസമാഹരണത്തിന്റെ ജില്ലകള്‍ തിരിച്ചുള്ള കണക്ക് ചുവടെ: തിരുവനന്തപുരം 793828, കൊല്ലം 465730, പത്തനംതിട്ട 157800, ആലപ്പുഴ 209270, കോട്ടയം 390193, ഇടുക്കി 160583, എറണാകുളം 751882, തൃശൂര്‍ 453740, പാലക്കാട് 409444, മലപ്പുറം ഈസ്റ്റ് 917579, മലപ്പുറം വെസ്റ്റ് 1095154, കോഴിക്കോട് സൗത്ത് 418500, കോഴിക്കോട് നോര്‍ത്ത് 458183, വയനാട് 152555, കണ്ണൂര്‍ 842550, കാസര്‍കോട് 256674, അക്കൗണ്ട് വഴി ലഭിച്ചത് 89040.ആകെ 8022705.00 രൂപ. – ഇങ്ങനെയാണ് റിപ്പോര്‍ട്ട്.
Post Your Comments