Latest NewsIndiaNews

ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് കേന്ദ്രം : രോഗം ഭേദമാകുന്നതിന് പകരം ആരോഗ്യം കാർന്നു തിന്നിരുന്ന 6000 സംയുക്ത മരുന്നുകൾ നിരോധിച്ചു

ന്യൂഡൽഹി: ചുമ, പനി, പ്രമേഹം എന്നിവയ്ക്കുൾപ്പെടെ സാധാരണക്കാർ ഉപയോഗിക്കുന്ന 444 മരുന്നു സംയുക്തങ്ങൾ കേന്ദ്രം നിരോധിച്ചു. ഇവയുൾപ്പെടുന്ന ആറായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ ഇനി നിർമിക്കാനോ വിൽക്കാനോ സാധിക്കില്ല. കഴിഞ്ഞ വർഷം മാർച്ച് പത്തിലെ നിരോധനത്തിനെതിരെ വിവിധ ഹൈക്കോടതികളിൽ നടന്നുവന്ന കേസുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ വീണ്ടും നിരോധനം ബാധകമാക്കി ഡ്രഗ്സ് കൺട്രോളറുടെ വെബ്സൈറ്റിൽ വെള്ളിയാഴ്ച രാത്രി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പാരസെറ്റമോൾ, കഫീൻ, അമോക്സിസിലിൻ എന്നിവയ്ക്കൊപ്പം വിവിധ സംയുക്തങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വിധം കൂട്ടിച്ചേർത്ത മരുന്നുകൾക്കാണു നിരോധനം. ആരോഗ്യത്തിനു ഹാനികരമായ രീതിയിൽ വിവിധ സംയുക്തങ്ങൾ ചേർത്താണു പല കമ്പനികളും മരുന്നു നിർമിക്കുന്നതെന്നു വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടി. മൂന്നു സംയുക്തങ്ങളുള്ള ചില മരുന്നുകൾ പ്രമേഹത്തിനു കഴിക്കുന്നത് ആരോഗ്യം മോശമാക്കുമെന്നും വിലയിരുത്തി.

എന്നാൽ മരുന്നു കമ്പനികളുടെ വാദങ്ങൾ പരിഗണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി മരുന്ന് കമ്പനികൾ വിവിധ കോടതികളിൽ സ്റ്റേ ഹർജ്ജി നൽകിയതും ഹൈക്കോടതി സ്റ്റേ അനുവദിച്ചതും. സ്റ്റേ നിലനിന്ന ഒന്നര വർഷത്തിനിടെ ഇൗ മരുന്നുകൾ ധാരാളം വിറ്റഴിച്ചതായാണ് ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. കർണാടക കെഎൽഇ സർവകലാശാല വൈസ് ചാൻസലർ ചന്ദ്രകാന്ത് കൊകാതെയുടെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റിയാണു മരുന്നു സംയുക്തങ്ങളെക്കുറിച്ചു പഠനം നടത്തിയത്.

ഇന്ത്യയിൽ വിപണിയിലുള്ള 963 മരുന്നു സംയുക്തങ്ങൾ അപകടകാരികളാണെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button