ദുബായ്: വ്യാജ തിരിച്ചറിയൽ രേഖ നൽകി 4 സിംകാർഡുകൾ വാങ്ങിയ പാകിസ്താനി തൊഴിലാളിയ്ക്ക് ദുബായ് കോടതി 3 മാസം തടവും 150,000 ദിർഹം പിഴയും വിധിച്ചു.
തെറ്റായ വിവരങ്ങൾ നൽകി നാലു സിംകാർഡുകൾ എടുക്കുകയും മറ്റൊരു വ്യക്തിയുടെ തിരിച്ചറിയൽ രേഖ ദുരുപയോഗം ചെയ്തതായും കോടതി കണ്ടെത്തി. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ തെറ്റായി ഉപയോഗിച്ചത് വിശ്വാസവഞ്ചനയാണെന്നു നിരീക്ഷിച്ച കോടതി, തിരിച്ചറിയൽ രേഖയുടെ ഉടമക്ക് 5,000 ദിർഹം നൽകാനും ഉത്തരവിട്ടു.
Post Your Comments