Latest NewsKerala

വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു

തിരുവനന്തപുരം ; വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കേശവദാസപുരത്ത് നടന്ന വ്യത്യസ്‌ത അപകടങ്ങളിൽ സുരേഷ് കുമാര്‍ (48),കുഞ്ഞുമോള്‍ (56) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ സൈക്കിളില്‍ പത്രം വിതരണം ചെയ്യുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ സുരേഷ് കുമാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടസ്ഥലത്ത് നിന്ന് കുറച്ച്‌ ദൂരെ മാറ്റി കാര്‍ നിര്‍ത്തിയശേഷം കാറിലുണ്ടായിരുന്നവരാണ് വിവരം സ്റ്റേഷനിൽ അറിയിച്ചതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. പൊലീസെത്തും വരെ സുരേഷ് കുമാറിനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. അരമണിക്കൂറിനുശേഷം തലക്ക് സാരമായി പരിക്കേറ്റ സുരേഷ് കുമാറിനെ ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സിലാണ് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി പള്ളിയില്‍ പ്രാര്‍ത്ഥനകഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഇറങ്ങിയ കുഞ്ഞുമോള്‍ ആണ് ബൈക്ക് ഇടിച്ച് മരിച്ചത്.. റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ബൈക്കിടിച്ച്‌ തെറിച്ച്‌ വീണ കുഞ്ഞുമോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button