തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് പ്രതികരണവുമായി കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ. “റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ഗൗരവകരമാണെന്നും കാര്യങ്ങൾ താൻ ഹൈക്കമാൻഡ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും” സുധീരൻ പറഞ്ഞു. കഴിഞ്ഞ ദിവസം കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ച് സർക്കാർ തീരുമാനിച്ചപ്പോൾ വിഷയത്തിൽ സുധീരൻ പ്രതികരിച്ചിരുന്നില്ല. പിന്നീട് ഡൽഹിയിൽ ഹൈക്കമാൻഡ് നേതാക്കളെ കണ്ട ശേഷമാണ് സുധീരൻ പ്രതികരണവുമായി രംഗത്തെത്തിയത്.
Post Your Comments