ന്യൂഡൽഹി: സിപിഎം കേന്ദ്ര കമ്മറ്റിയിൽ കടുത്ത ഭിന്നത. കോൺഗ്രസുമായി സഹകരണം ആവശ്യമാണെന്ന നിലപാട് എടുത്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി ഭൂരിപക്ഷ നിലപാടും തമ്മിലാണ് ഭിന്നത.വിയോജിക്കുന്ന രേഖ യെച്ചൂരി സമർപ്പിക്കും.
പിബി നിലപാട് കേന്ദ്ര കമ്മറ്റിയിൽ അവതരിപ്പിക്കാൻ കാരാട്ടിനെ ചുമതലപ്പെടുത്തിയേക്കും. പി ബി നിലപാടിനെ കേരള ഘടകം അനുകൂലിക്കും എന്നാണു റിപ്പോർട്ട്. എന്നാല്‍ പി ബി നിലപാടിനെ എതിർത്താണ് വിയോജന രേഖ യെച്ചൂരി സമർപ്പിക്കാനൊരുങ്ങുന്നത്.
Post Your Comments