CinemaLatest NewsMovie SongsEntertainmentKollywood

അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടി ‘ബോബി’ സംവിധായകന്റെ ആദ്യ തമിഴ് ചിത്രം

അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടി സംവിധായകന്‍ ഷെബി ചൗഘട്ടിന്റെ ആദ്യ തമിഴ് സംവിധാന സംരംഭം. ‘ബോബി’ ഉള്‍പ്പെടെയുള്ള മലയാളചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് ഷെബി. ‘ചെന്നൈ വിടുതി’യാണ് ഷെബിയുടെ ആദ്യ തമിഴ് ചിത്രം.

കട്ടുകളില്ലാതെ ഒറ്റ ഷോട്ടില്‍ ഒരു കുറ്റാന്വേഷണകഥ അവതരിപ്പിക്കുന്നതാണ് ‘ചെന്നൈ വിടുതി’. ഇന്റോനേഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഫോര്‍ എന്‍വയോണ്‍മെന്റ്, ഹെല്‍ത്ത് ആന്റ് കള്‍ച്ചറില്‍ മികച്ച സംവിധായകനും നിര്‍മ്മാതാവിനുമുള്ള പുരസ്‌കാരം നേടിയ ചിത്രം യുഎസിലെ ദി ഇന്‍ഡിഫെസ്റ്റ് ഫിലിം അവാര്‍ഡിലേക്കും കൊളംബിയ ഗോര്‍ജ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ക്ലബ്ബ് നയനിന്റെ ബാനറില്‍ കുമാര്‍ ദുബൈ നിര്‍മ്മിച്ച ചിത്രത്തില്‍ ഉമ റിയാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലിവിംഗ്സ്റ്റണ്‍, പാണ്ഡ്യരാജ്, അപ്പുക്കിളി, തലൈവാസല്‍ വിജയ്, റിയാസ് ഖാന്‍, നിഴല്‍കള്‍ രവി എന്നിവരും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഷെബിയുടെ കഥയ്ക്ക് വി.ആര്‍.ബാലഗോപാലാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുരേഷ് പുന്നശേരില്‍.

മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് നായകനായ ‘ബോബി’ കൂടാതെ പ്ലസ് ടു, ടൂറിസ്റ്റ് ഹോം എന്നീ ചിത്രങ്ങളാണ് ഷെബി ചൗഘട്ടിന്റേതായി പുറത്തെത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button