വാഷിങ്ടൺ: ആണവായുധ വിഷയത്തിൽ ഉത്തരകൊറിയയുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തരകൊറിയയുടെ പ്രതികരണം കാണാൻ കാത്തിരിക്കുകയാണ് തങ്ങൾ. കൊറിയയുമായി ഏതു തരത്തിലുള്ള പ്രതിരോധ ചർച്ചയ്ക്കും തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.
ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടിലോര്‍സണ്‍ അറിയിച്ചിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയയുമായി സന്ധി സംഭാഷണത്തിനു നീക്കം ടില്ലേഴ്സൺ നടത്തിയത്. മേഖലയിൽ സ്ഥിതി ഗതികൾ ശാന്തമാക്കുന്നതിനാണ് യുഎസ് മുൻഗണ കൊടുക്കുന്നതെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാവുമെങ്കിൽ അതാണ് ഏറ്റവും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. കുഞ്ഞന്‍ റോക്കറ്റ് മനുഷ്യനോട് സമവായത്തിലെത്താന്‍ ശ്രമിച്ച് റെക്‌സ് സ്വന്തം സമയം നഷ്ടപ്പെടുത്തുകയാണെന്നായിരുന്നു അന്ന് ട്രംപ് പറഞ്ഞത്. അങ്ങേയറ്റം ക്ഷമയും സഹന ശക്തിയുമാണ് അമേരിക്കയ്ക്കുള്ളത്. എന്നാൽ പ്രതിരോധിക്കേണ്ട ഒരു സാഹചര്യം വന്നാൽ ഉത്തരകൊറിയയെ പൂർണമായും തകർക്കുക തന്നെ ചെയ്യുമെന്നു ട്രംപ് യുഎന്നിൽ പറഞ്ഞിരുന്നു.
Post Your Comments