
പാമ്പാടി : ഗവ. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ രോഗികളുടെ മുന്നില്‍ നഴ്സിനോട് അപമര്യാദയായി സംസാരിച്ചെന്നു പരാതി.’പട്ടിയെപ്പോലെ പുറകെ നടന്നോ’ എന്നു രോഗികളുടെ പേരു വിളിക്കുന്ന മൈക്കിലൂടെ ഡോക്ടര്‍ വിളിച്ചുപറഞ്ഞതായി നഴ്സുമാര്‍ പരാതി നല്കി. കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്കെതിരെയാണ് പരാതി.
ഹെഡ് നഴ്സനെതിരെ മോശമായ പരാമര്‍ശം നടത്തിയ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ.മനോജിനെ നഴ്സുമാര്‍ ഘരോവോ ചെയ്തു.വകുപ്പു തല നടപടിക്കു ശുപാര്‍ശ ചെയ്യുമെന്നു സൂപ്രണ്ട് അറിയച്ചിതിനെ തുടര്‍ന്നാണ് നഴ്സുമാര്‍ സമരം നിര്‍ത്തിയത്. ഡപ്യൂട്ടി ഡിഎംഒയെ ഉടന്‍ തന്നെ വിവരം അറിയിച്ചതായും സൂപ്രണ്ട് ഡോ. കെ.എ.മനോജ് പറഞ്ഞു. ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താതെയായിരുന്നു നഴ്സുമാരുടെ ഉപരോധ സമരം.
Post Your Comments