കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടപ്പോള്‍ സമീപത്തുണ്ടായിരുന്ന കപ്പലുകളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കി നാവിക സേന. അപകടം നടന്ന സമയത്ത് മൂന്ന് കപ്പലുകള്‍ കടലില്‍ ഉണ്ടായിരുന്നുവെന്ന് നാവിക സേന അറിയിച്ചു.
ശ്രീലങ്കയിലേക്കും ഗുജറാത്തിലേക്കും മുംബൈയിലേക്കും പോകുന്ന കപ്പലുകളായിരുന്നു സമീപത്ത് ഉണ്ടായിരുന്നത്. ബോട്ട് അപകടത്തില്‍പ്പെട്ടത് അന്താരാഷ്ട്ര കപ്പല്‍ ചാലിലായിരുന്നുവെന്നും നാവിക സേന വ്യക്തമാക്കി.നാവിക സേന ഫിഷറീസ് വകുപ്പിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ബേപ്പൂര്‍ തുറമുഖത്തുനിന്നു 50 നോട്ടിക്കല്‍ മൈല്‍ അകലെ(ഏകദേശം നൂറ് കിലോമീറ്റര്‍) ഉള്‍ക്കടലിലാണ് ഇമ്മാനുവല്‍ എന്ന പേരിലുള്ള ബോട്ട് മുങ്ങിയത്. മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ബോട്ടിലെ രണ്ടുപേരെ കോഴിക്കോട് പുതിയാപ്പയില്‍ നിന്നു പോയ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.
Post Your Comments