കാബൂൾ:അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ (ഐഎസ്) ആഞ്ഞടിച്ച് യു.എസ് സൈന്യം. ഐഎസ്, യുഎസ് പിന്തുണയോടെയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്റെ കനത്ത ആക്രമണത്തിനൊടുവിൽ റാഖ നഗരവും ഉപേക്ഷിച്ചു. മാത്രമല്ല നൂറിലധികം ഐഎസ് ഭീകരർ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. മാസങ്ങളായി ഐഎസിന്റെ ശക്തികേന്ദ്രമായിരുന്ന റാഖയെ മോചിപ്പിക്കാൻ യുഎസ് സൈന്യം കനത്ത പോരാട്ടമാണ് നടത്തിവന്നിരുന്നത്.
14 ഐഎസ് ഭീകരര്‍ അഫ്ഗാനിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണം അഫ്ഗാനിനെ കുനാർ പ്രവിശ്യയിലായിരുന്നു. ഐഎസ് ഭീകരർ പിടിച്ചെടുത്ത ഈ പ്രദേശത്ത് സർക്കാർ സംവിധാനങ്ങളെയെല്ലാം തുരത്തിയോടിച്ചിരുന്നു. ആക്രമണം നടന്നത് വ്യാഴാഴ്ച വൈകിട്ടായിരുന്നു.
ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതിനിടെ 14 ഐഎസ് കമാൻഡർമാരാണു കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും പരാതി ഉയർന്നിട്ടുണ്ട്.
Post Your Comments