ന്യൂഡൽഹി: കേരളത്തിലെ ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ നടക്കുന്ന സിപിഐഎം അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡൽഹിയിലെ സിപിഐഎം കേന്ദ്രകമ്മറ്റി ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ ഇന്നും മാര്‍ച്ച് നടത്തും. ജനരക്ഷാ യാത്രയ്ക്ക് പിന്തുണ കൂടിയാണ് ഈ മാർച്ച്. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.
ബിജെപി ഡൽഹി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഗോള്‍മാര്‍ക്കറ്റിലെ എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത്. കനത്ത സുരക്ഷ ആണ് എകെജി ഭവന് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് പിണറായി വിജയൻ കേന്ദ്ര കമ്മറ്റിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ ഉണ്ട്.
Post Your Comments