തിരുവനന്തപുരം ; സോളാര്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി എ.ഹേമചന്ദ്രന്. യുഡിഎഫ് സർക്കാരിന്റെ കാലത്തെ സോളാര്‍ കേസ് അന്വേഷണ സംഘത്തലവനായിരുന്നു ഇദ്ദേഹം. പോലീസ് നടപടികളില്‍ കുറ്റം കണ്ടെത്താന്‍ തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെ കമ്മിഷന് ശ്രമിക്കുന്നു എന്ന് കുറ്റപ്പെടുത്തി സിറ്റിംഗില്‍ ഹേമചന്ദ്രന് സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതാണ് പോലീസിനെതിരായ റിപ്പോര്‍ട്ടിനു പിന്നിലെന്ന ആക്ഷേപം ഉയരുവാൻ കാരണം. ഇതിനെ തുടർന്ന് അന്വേഷണ സംഘത്തലവനായിരുന്ന ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു തരംതാഴ്ത്തിയിരുന്നു.
Post Your Comments