ഹൈദരാബാദ്: മതവികാരം വ്രണപ്പെടുത്തിയെന്ന കാരണത്താല്‍ ദളിത് എഴുത്തുകാരനെതിരെ കേസ്. കാഞ്ച ഇളയ്യയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇളയ്യയുടെ ‘വൈശ്യാസ് സോഷ്യല്‍ സ്മഗ്ലേഴ്‌സ്’ എന്ന പുതിയ പുസ്തകത്തില്‍ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് കേസ്.
പുസ്തകത്തില്‍ ഹിന്ദുക്കളെ അപമാനിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ഇരുപത്തിരണ്ടുകാരനായ വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. പുസ്തകത്തിനെതിരെ വൈശ്യ സംഘടനകള്‍ നേരത്തേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കാഞ്ച ഇളയ്യയ്‌ക്കെതിരെ ആക്രമണശ്രമവും ഉണ്ടായിരുന്നു.
Post Your Comments