കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഉരുള്‍പൊട്ടല്‍. കോഴിക്കോട് കക്കയം ഡാമിന് സമീപമാണ് ഇത്തവണ ഉരുള്‍പൊട്ടിയത്. കനത്തമഴ കാരണമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. സംഭവത്തെ തുടർന്ന് നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. കക്കയം ഡാം കാണാൻ വന്ന സഞ്ചാരികളും ഉദ്യോഗസ്ഥരുമാണ് ഡാം സൈറ്റിൽ കുടുങ്ങിയത്.
ഉരുള്‍പൊട്ടല്‍ കാരണം മണ്ണിടിഞ്ഞു റോഡിൽ വീണു. ഇതു സ്ഥലത്ത് ഗതാഗത തടസത്തിനു കാരണമായി. ഉരുള്‍പൊട്ടല്‍ ഉണ്ടായത് ഡാമിലേക്കു പേകുന്ന വഴിയിലാണ്. ഇനി മഴ കുറയാതെ പ്രദേശത്ത കുടുങ്ങിയവരെ രക്ഷിക്കാൻ സാധിക്കില്ലെന്നു അധികൃതർ അറിയിച്ചു.
Post Your Comments