KeralaLatest NewsNews

സംസ്ഥാനത്ത് ബസ് അപകടം; 30 പേർക്ക് പരിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് ബസ് അപകടം. നാദാപുരത്താണ് സംഭവം നടന്നത്. രണ്ടു സ്വകാര്യ ബസുകൾ തമ്മിൽ നാദാപുരം താലൂക്ക് ആശുപത്രിക്കു സമീപം കൂട്ടിയിടച്ചതാണ് അപകട കാരണം. സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റവർ സമീപത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

shortlink

Post Your Comments


Back to top button