Latest NewsNewsIndia

തരൂരിന്റെ ചാരയെന്ന് ആരോപിച്ച് മാനസിക പീഡനം; മാധ്യമപ്രവര്‍ത്തക രാജിവച്ചു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടെലിവിഷനില്‍ നിന്നും പ്രമുഖ മാധ്യമപ്രവര്‍ത്തക ശ്വേത കോത്താരി രാജിവച്ചു. ശ്വേത കോത്താരി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജി കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് എം.പി ശശി തരൂരൂമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള മാനസിക പീഡനം മൂലമാണ് രാജി. ശശി തരൂരിന് വേണ്ടി രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചാരയാണ് ശ്വേത എന്നാണ് റിപ്പബ്ലിക് ടി.വി അധികൃതരുടെ ആരോപണം. ശ്വേതയെ തരൂര്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട് എന്നകാരണത്താലാണ് ഈ ആരോപണം.

പ്രശ്‌നങ്ങള്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 മുതലാണ് തുടങ്ങിയതെന്ന് ശ്വേത വെളിപ്പെടുത്തി. ഓഗസ്റ്റ് 30ന് റിപ്പോര്‍ട്ടിംഗ് മാനേജര്‍ എന്നെ വിളിപ്പിച്ച് ശ്വേതയെ തരൂര്‍ അയച്ചതാണെന്ന് അര്‍ണാബ് സംശയിക്കുന്നുവെന്നു പറഞ്ഞാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ചേഞ്ച്.ഓര്‍ഗില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തരൂരിനെ ഒരു വിഷയത്തില്‍ പിന്തുണച്ചതും സംശയമായി ഉന്നയിച്ചിരുന്നു.

തുടർന്ന് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരതി അവർ തരൂരിന്റെ ചാരയാണെന്ന ആരോപണം ഉന്നയിച്ചത് ഈ റിപ്പോര്‍ട്ടിംഗ് മാനേജര്‍ തന്നെയാണെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. വിഷയം അര്‍ണബിന് മുന്നില്‍ എത്തിച്ചതും ഇയാളാണ്. തരൂരില്‍ നിന്നും പണം വരുന്നുണ്ടോ എന്നറിയുന്നതിന് എന്റെ സാമ്പത്തിക സ്രോതസും അവർ അന്വേഷിച്ചു. തന്റെ ട്വിറ്റര്‍ കവര്‍ പിക്ചറിലെ കവിത പോലും അവര്‍ക്ക് പ്രശ്‌നമായിരുന്നെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button