കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഏകദിന ഉപവാസ സമരത്തിനെതിരായ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധത്തിനെതിരെ കേസെടുത്തു. വേദിയില്‍ ചാണകവെള്ളം തളിച്ച മഹിളാ മോര്‍ച്ചയുടെ നടപടി ദളിത് വിരുദ്ധമാണെന്നാരോപിച്ച് കൊട്ടാരക്കര കോൺഗ്രസ് പ്രവർത്തകരാണ് കേസ് കൊടുത്തത്.കൊല്ലം – ചെങ്കോട്ട പാതയോടുള്ള റെയില്‍വേ അവഗണനക്കെതിരെയാണ് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് മുന്‍പില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി ഏകദിന ഉപവാസ സമരം നടത്തിയത്.
തട്ടിപ്പു സമരമായതിനാലാണ് തങ്ങൾ പ്രതിഷേധിച്ചതെന്നാണ് മഹിളാമോർച്ചയുടെ വാദം. ഉപവാസ സമരം അവസാനിച്ചതിന് പിന്നാലെ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ സമരവേദിയിലെത്തി ചാണകവെള്ളം തളിക്കുകയായിരുന്നു.റെയില്‍വേ അവഗണനയെന്ന് കള്ളം പറഞ്ഞ് നടത്തിയ സമരവേദി ശുദ്ധമാക്കാനാണു തങ്ങൾ ചാണക വെള്ളം തളിച്ചതെന്നാണ് ഇവർ പറയുന്നത്. എന്നാൽ നടപടി ദളിതരെ അപമാനിക്കുന്നതാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ദളിതര്‍ക്ക് നേരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണിതെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.നേരത്തെ നരേന്ദ്ര മോഡി പ്രസംഗിച്ച വേദിയിൽ കെ എസ് യു പ്രവർത്തകർ ചാണക വെള്ളം തളിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല എന്നതും മഹിളാ മോർച്ച പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. പരാതി പരിശോധിച്ച ശേഷം ആവശ്യമായ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments