തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനു എതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. പ്രയാറിന്റെ മനസിലുള്ളത് ദുഷിച്ച ചിന്തകളാണ്. അത് വിളമ്പാനുള്ള സ്ഥാനമല്ല തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പദവിയെന്നു കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉത്തരവാദിത്വമുള്ള സ്ഥാനം അലങ്കരിക്കുന്ന വ്യക്തി ഇങ്ങനെ സംസ്കാര ശൂന്യമായ പ്രസ്തവാന നടത്തരുത്. പ്രയാർ ഗോപാലകൃഷ്ണന്റെ പ്രസ്താവന സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണ്. അതിനു പുറമെ ശബരിമലയിലെ ഭക്തജനങ്ങളെയും ഇത് അപമാനിക്കുന്നു.
സ്ത്രീ പ്രവേശനം കോടതി അനുവദിച്ചാലും അന്തസുള്ള സ്ത്രീകള്‍ ആരും ശബരിമല കയറില്ലെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞത്. കേസ് ഭരണഘടനാ ബെഞ്ചിനു വിട്ടതു സ്വാഗതാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ തായ്ലന്റാക്കി മാറ്റരുത്. ഹിന്ദു ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും വേദസ്വം പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
Post Your Comments