Latest NewsCricketNewsSports

ഓസീസ് ടീമിനോട് ക്ഷമ ചോദിച്ച് ഇന്ത്യന്‍ ആരാധകര്‍

ഗുവാഹത്തി: ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരത്തിനെത്തിയ ഓസ്‌ട്രേലിയന്‍ ടീമിനോട് ക്ഷമ ചോദിച്ച് ഇന്ത്യന്‍ ആരാധകര്‍. രണ്ടാം ട്വന്റി-20 കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ഓസീസ് ടീമിന്റെ ബസ്സിന് നേരെ നടത്തിയ കല്ലേറിലാണ് ആരാധകര്‍ ക്ഷമ ചോദിച്ചത്. ഓസീസ് ടീം താമസിക്കുന്ന ഹോട്ടലിലും വിമാനത്താവളത്തിലും ആരാധകര്‍ ‘സോറി ഓസ്‌ട്രേലിയന്‍ ടീം’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായെത്തി. ഓസ്‌ട്രേലിയന്‍ ടീമിന് നേരെ രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആക്രമണം ഉണ്ടാകുന്നത്.

സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് കഴിഞ്ഞ് വരുന്നതിനിടെ ചിറ്റഗോങില്‍ വെച്ചും ടീം ബസിന് കല്ലേറുണ്ടായിരുന്നു. സംഭവത്തില്‍ കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ്ങ് റാത്തോഡും ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാളും അപലപിച്ചിരുന്നു. ഇന്ത്യ എട്ടു വിക്കറ്റിന് പരാജയപ്പെട്ട മത്സരശേഷമാണ് ആരാധകര്‍ പ്രകോപിതരായത്. കല്ലേറില്‍ ബസ്സിന്റെ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു. ഇതിന്റെ ചിത്രം ഓസീസ് താരം ആരോണ്‍ ഫിഞ്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

 

shortlink

Post Your Comments


Back to top button