ഭോപ്പാൽ: മധ്യപ്രദേശിൽ ഇന്ധന നികുതി കുറച്ചു. 2018 ൽ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇതിനു മുമ്പ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലും ഇന്ധന നികുതി കുറച്ചിരുന്നു.
നിലവിലെ നിരക്കിൽ നിന്നും ഡീസലിന് അഞ്ചും പെട്രോളിന് മൂന്നും ശതമാനം വീതമാണ് നികുതി കുറച്ചത്. വെള്ളിയാഴ്ച അർധരാത്രി പുതിയ നിരക്ക് സംസ്ഥാനത്ത് നിലവിൽ വരുമെന്നു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ കൂടാതെ കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശും കഴിഞ്ഞ ദിവസം ഇന്ധന നികുതി കുറച്ചിരുന്നു.
Post Your Comments