ന്യൂഡല്‍ഹി: ഇന്ധന വില വീണ്ടും കുറഞ്ഞു . പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസലിന് 35 പൈസയുമാണ് കുറഞ്ഞത്. ഡല്‍ഹിയില്‍ പെട്രോളിന് 80.45 രൂപയും ഡീസലിന് 74.38 രൂപയുമായി. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 40 പൈസ കുറഞ്ഞ് 85.93 രൂപയും ഡീസല്‍ ലിറ്ററിന് 37 പൈസയും കുറഞ്ഞ് 77.96 രൂപയുമാണ്. ഇന്ധനത്തിന് ചുമത്തിയിട്ടുള്ള നികുതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളിലെ എണ്ണ വിലയില്‍ മാറ്റമുണ്ടാകും.ഇന്ധനവിലയില്‍ 2.50 രൂപയുടെ കുറവ് വരുത്താന്‍ ഒക്ടോബര്‍ നാലിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
Post Your Comments