കൊച്ചി: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ മതപരിവര്‍ത്തന കേസുകള്‍ എൻ ഐ എ അന്വേഷിക്കുന്നു. 89 മതപരിവര്‍ത്തന കേസുകളുടെ പട്ടിക എന്‍.ഐ.എ ശേഖരിച്ചു. സുപ്രീംകോടതി ഈ മാസം 30ന് ഹാദിയ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറ്റ് മതപരിവര്‍ത്തന കേസുകളുടെ വിശദാംശങ്ങളടങ്ങിയ ഇടക്കാല റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ നിന്നും 31കേസില്‍ പ്രാഥമിക പരിശോധന നടന്നുവരുകയാണെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ വ്യക്തമാ ക്കി.
മതപരിവര്‍ത്തനത്തിനുശേഷം മാതാപിതാക്കള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് എന്‍.ഐ.എയുടെ കൈകളിലെത്തിയിരിക്കുന്നത്. കാസര്‍കോട്ടുനിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഫാത്തിമ, തമ്മനം സ്വദേശിനി മെറിന് എന്ന മറിയം എന്നിവരുടെ മതംമാറ്റവും അന്വേഷണപരിധിയിലുണ്ട്.
കാസര്‍കോട്ടുനിന്നും പാലക്കാട്ടുനിന്നും മതപരിവര്‍ത്തനം നടത്തിയ രണ്ടുപേരുടെ മൊഴികളും ശേഖരിച്ചിട്ടുണ്ട്.മതപരിവര്‍ത്തനത്തിന് സഹായം ചെയ്യുന്ന മലപ്പുറം, മുംബൈ എന്നിവിടങ്ങളിലെ രണ്ട് കേന്ദ്രത്തെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
Post Your Comments