ടി.പി വധക്കേസിന് പിന്നിൽ നടന്ന ഒത്തുകളിക്കെതിരെ പൊട്ടിത്തെറിച്ച് ടി.പി 51 എന്ന സിനിമയുടെ സംവിധായകൻ മൊയ്ദു താഴത്ത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ വിവാദങ്ങളും സിനിമ പ്രദർശിപ്പിക്കാൻ 59 ഓളം തിയറ്ററുകൾ മടി കാണിച്ചതിനെക്കുറിച്ചും മൊയ്ദു താഴത്ത് വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ഹാർഡ് ഡിസ്കുമായി ജയ്ഹിന്ദ് ചാനലിനെ സമീപിച്ചിരുന്നു. 85 ലക്ഷം രൂപയ്ക്ക് മുകളിൽ സാറ്റലൈറ്റ് റൈറ്റ് തരാമെന്ന് പല കോൺഗ്രസ് നേതാക്കളും അറിയിച്ചിരുന്നെങ്കിലും പിന്നീട് ഫണ്ട് ഇല്ല എന്ന കാരണത്താൽ ഇവർ ഒഴിഞ്ഞുമാറുകയായിരുന്നു. ഈ സിനിമ പ്രക്ഷേപണം ചെയ്യാനുള്ള ധൈര്യം ജയ്ഹിന്ദ് ചാനലിനോ കോൺഗ്രസ് നേതാക്കൾക്കോ ഉണ്ടെങ്കിൽ സൗജന്യമായി സിനിമ നൽകാമെന്നും സംവിധായകൻ വെല്ലുവിളിക്കുന്നു.
വീഡിയോ കാണാം:
Post Your Comments