ഹ്യൂസ്റ്റന്‍: പാല് കുടിക്കാന്‍ വിസമ്മതിച്ചതിന് രാത്രി ഏറെ വൈകി വീടിനു പുറത്ത് നിര്‍ത്തിച്ച ഷെറിന് മാത്യൂസ് എന്ന മൂന്നു വയസ്സുകാരിയെയാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായത്. നാലുദിവസം പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വിവരമില്ലാത്തതിനെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന റിച്ചാര്ഡ്സണ് പൊലീസ് എഫ്.ബി.െഎയുടെ സഹായം തേടുകയായിരുന്നു. കുട്ടി മലയാളിയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സംസാരശേഷിയില്‍ അടക്കം ജനിതക വൈകല്യങ്ങളുള്ള പെണ്‍കുട്ടിയെ രണ്ടു വര്‍ഷം മുമ്പ് വെസ്ലി മാത്യൂസ് ഇന്ത്യയില്‍നിന്ന് ദത്തെടുത്തതാണ്. 37കാരനായ വെസ്ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. 2,50,000 ഡോളറിെന്റ ജാമ്യത്തുകക്കു പുറമെ, ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണം ധരിക്കാനും പാസ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടാണ് ജാമ്യത്തില്‍ വിട്ടത്. പൊലീസ് നായയെയും ഹെലികോപ്ടറും ഉപേയാഗിച്ച് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
പുലര്‍ച്ചെ മൂന്നു മണിക്ക് കുട്ടിയെ കണാതായി അഞ്ചു മണിക്കൂറിനുശേഷമാണ് വെസ്ലി പൊലീസിനെ അറിയിച്ചത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതു കാരണം രാത്രി വൈകിയും ഭക്ഷണം െകാടുക്കല്‍ പതിവായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. കുട്ടിയുടെ അമ്മയെ ചോദ്യംചെയ്ത പൊലീസ് കുറ്റമൊന്നും അവരെ ചുമത്താതെ വിട്ടയച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് മുത്തച്ഛന് ഫിലിപ് മാത്യൂസ് പൊലീസിനോട് പറഞ്ഞു. പുറത്തുനിര്‍ത്തി 15 മിനിറ്റിനുശേഷം പോയിനോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു.
Post Your Comments