വാഷിങ്ടൻ : രാജ്യത്ത് ഏറ്റവുമധികം പണമിടപാടും നികുതി വെട്ടിപ്പും നടക്കുന്ന മേഖലകളിലൊന്നായ റിയൽ എസ്റ്റേറ്റും ഇനി ജി എസ് റ്റി പരിധിയിൽ കൊണ്ടുവരാൻ നീക്കം നടക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി.ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ജയ്റ്റ്‍ലി അറിയിച്ചു. യുഎസിലെ ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ ഇന്ത്യ നടപ്പാക്കിയ നികുതി പരിഷ്കാരങ്ങളെക്കുറിച്ചു പ്രസംഗിക്കുമ്പോഴായിരുന്നു ജയ്റ്റ്‍ലിയുടെ വെളിപ്പെടുത്തൽ.
അടുത്ത മാസം ഒൻപതിന് ഗുവാഹത്തിയിലാണ് ജിഎസ്ടി കൗൺസിലിന്റെ അടുത്ത യോഗം ചേരുന്നത്. അന്ന് നടക്കുന്ന യോഗത്തിൽ റിയൽ എസ്റ്റേറ്റ് ജി എസ് ടി പരിധിയിൽ കൊണ്ടുവരുന്ന കാര്യം പരിഗണിക്കും. റിയൽ എസ്റ്റേറ്റ് ഇടപാടുകളെയും ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങൾ രംഗത്തെത്തിക്കഴിഞ്ഞു.റിയൽ എസ്റ്റേറ്റ് മേഖല ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരണോ എന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ രണ്ടുപക്ഷമുണ്ടെന്നും ചർച്ചയിലൂടെ ഇത് പരിഹരിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞൂ.
Post Your Comments