Latest NewsNewsInternational

ആറ് പുരുഷന്മാർ വരെ ഒരാളെ ബലാത്സംഗം ചെയ്യും: ചെറിയ പെൺകുട്ടികളെ പോലും ബലാത്സംഗം ചെയ്യും: യസീദി വനിതകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലൈംഗിക അടിമകളായി കഴിഞ്ഞിരുന്ന യെസീദി യുവതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ വീണ്ടും. ഇസ്ലാമിന്റെ ജീവിതചര്യകള്‍ തുടങ്ങാന്‍ നിരന്തരമായി പീഡിപ്പിക്കപ്പെട്ട കഥകള്‍ തുറന്ന് പറയുകയാണ് ഇവർ. മാറിന്റെ വലുപ്പം പരിശോധിക്കുകയും അവക്ക് വലിപ്പമുള്ള യുവതികളെ ഇവർ തെരഞ്ഞെടുക്കുകയും ബലാത്സംഗം ചെയ്യുമെന്നുമാണ് വെളിപ്പെടുത്തൽ. ഗര്‍ഭിണിയായാല്‍ സ്റ്റെയര്‍കേസിന് മുകളില്‍ നിന്നും തള്ളിയിട്ട് ഗര്‍ഭച്ഛിദ്രം നടത്തുമെന്നും അവര്‍ വെളിപ്പെടുത്തുന്നു.

ഹെന്‍ട്രി ജാക്ക്സന്‍ സൊസൈറ്റിയിലെ നികിത മാലിക്ക് പ്രസിദ്ധീകരിച്ച ഒരു പേപ്പറിലാണ് ഞെട്ടിപ്പിക്കുന്ന ഈ വസ്തുതകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ‘ ട്രാഫിക്ലിങ് ടെറര്‍, ഹൗ മോഡേണ്‍ സ്ലാവെറി ആന്‍ഡ് സെക്ഷ്വല്‍ വയലന്‍സ് ഫണ്ട് ടെററിസം’ എന്ന പേരിലാണീ പേപ്പര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.സുന്ദരികളായ സ്ത്രീകളെ കാണിച്ച്‌ യുവാക്കളെ ഐസിസിലേക്ക് ആകര്‍ഷിക്കും. ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെ ശിക്ഷയെന്നോണം തന്നെ ആറ് പുരുഷന്മാര്‍ ഒരു രാത്രി ബലാത്സംഗം ചെയ്തിരുന്നുവെന്നും ഈ യുവതി പറയുന്നു.

ചെറിയ പെണ്‍കുട്ടികളെ പോലും ബലാത്സംഗം ചെയ്യുന്നതിന് താന്‍ സാക്ഷ്യം വഹിച്ചിരുന്നുവെന്നും ഈ പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക വിശ്വാസം സ്വീകരിക്കപ്പെടുന്നതിന് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടണമെന്നുണ്ടെന്ന് മുസ്ലിം സ്ത്രീകള്‍ തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നും പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button