തിരുവനന്തപുരം: ഇരുപത്തി രണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലൻ.നിലവിലെ 500 രൂപ ടിക്കറ്റ് നിരക്കിൽ നിന്നും 650 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.കൂടാതെ പ്രതിനിധികളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായി.
ഡിസംബർ 8 മുതൽ 15 വരെ നടത്തപെടുന്ന ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപികരിച്ചു.റഷ്യൻ സിനിമകളുടെ പാക്കേജുകളാണ് മേളയ്ക്കായി ഒരുക്കിയിരിക്കുന്നത്.തിരഞ്ഞെടുത്ത പതിനാല് ചിത്രങ്ങൾ ഉൾപ്പെടെ ഇരുനൂറ് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
Post Your Comments