വ്യക്തിത്വത്തിന് ആകര്‍ഷണം നൽകാൻ ജീൻസ് സഹായിക്കാറുണ്ട്. എന്നാൽ ജീൻസിന്റെ പുതുമ നഷ്ടപ്പെടുന്നത് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ജീന്‍സിന്റെ പുതുമ നിലനിര്‍ത്താന്‍ ചില പൊടികൈകള്‍ ഉണ്ട്. കഴിവതും ജീന്‍സ് കൈ കൊണ്ട് കഴുകാന്‍ ശ്രമിക്കണം. ജീന്‍സ് എടുത്ത് നന്നായി മടക്കി ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകെട്ടി ഫ്രീസറിൽ വെയ്ക്കാവുന്നതാണ്. ജീന്‍സ് ഉയർന്ന താപനിലയില്‍ സൂക്ഷിക്കുന്നത് അതിലെ ബാക്റ്റീരിയകളെയും മറ്റും നശിപ്പിച്ച് രോഗാണുവിമുക്തമാക്കാനും അലക്കാതെ ധരിക്കുമ്പോഴുള്ള രൂക്ഷഗന്ധം ഒഴിവാക്കാനും സഹായിക്കുന്നു.
നിങ്ങളുടെ ജീന്‍സ് ഉണ്ടാക്കിയിരിക്കുന്നത് ഏത് തരം തുണികൊണ്ടാണെന്നും അത് അലക്കുന്ന രീതി എങ്ങനെയാണെന്നും ടാഗ് പരിശോധിച്ചാല്‍ അറിയാന്‍ സാധിക്കും.ജീന്‍സിലെ മോശപ്പെട്ട അഴുക്കുകളും കറകളും അണുക്കളുമെല്ലാം നീക്കം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗം ഡ്രൈ ക്ലീനിംഗ് ആണ്. ജീന്സിന്റെ വശങ്ങളില്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുള്ള എണ്ണമയം ഡ്രൈ ക്ലീനിങ്ങിലൂടെ എളുപ്പത്തില്‍ നീക്കം ചെയ്യാനാകും. കൂടാതെ ജീൻസ് അലക്കിയ ഉടനെ വെയിലത്ത് ഉണക്കാന്‍ ഇടാതെ, ചൂടില്ലാത്ത ഇടത്ത് കാറ്റുകൊണ്ട് ഉണ്ടാക്കുന്നതാണ് ഉത്തമം.
Post Your Comments