KeralaLatest NewsNews

സോളാർ കേസ്; ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആളൂർ

കൊച്ചി: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളളവര്‍ക്ക് എതിരായ ആരോപണങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നതായി അഡ്വ. ബി എ ആളൂര്‍. കേസിലെ ബലാല്‍സംഗ ആരോപണത്തില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് സരിത എസ് നായരുടെ അഭിഭാഷകൻ കൂടിയായ ആളൂർ വ്യക്തമാക്കി.

പീഡിപ്പിച്ചവരെ പരാമര്‍ശിക്കുന്ന കത്ത് സരിത ജയിലിലായിരുന്ന സമയത്ത് നല്‍കിയിരുന്നു. അതില്‍ പുതിയ സര്‍ക്കാര്‍ അന്വേഷണം നടത്താനും തീരുമാനിച്ചിരുന്നു. ഇതനുസരിച്ച്‌ സരിത തിരുവനന്തപുരത്തെത്തി മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് അത് രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇത് സ്ഥിരീകരിച്ചിരിക്കുന്നു.

പരാതിക്കാരിയാണ് ബലാല്‍സംഗക്കേസായതിനാല്‍ കേസിലെ ഏറ്റവും വലിയ സാക്ഷി. മെഡിക്കല്‍ റിപ്പോര്‍ട്ട് ഇല്ലെങ്കിലും സാഹചര്യത്തെളിവുകളുണ്ട്. കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ കാര്യങ്ങള്‍ തിങ്കളാഴ്ച സരിത നായരുമായി ചര്‍ച്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button