KeralaLatest NewsNews

വോഡഫോണ്‍ പ്ലേയും യപ്പ് ടിവിയും സഹകരിക്കുന്നു; വോഡഫോണ്‍ പ്ലേയിലെ ലൈവ് ടിവി കരുത്താര്‍ജിക്കുന്നു

കൊച്ചി•വോഡഫോണിന്റെ വിനോദ കേന്ദ്രമായ വോഡഫോണ്‍ പ്ലേ, യപ്പ് ടിവിയുമായി സഹകരിക്കുന്നു. 14 ദേശീയ-പ്രാദേശിക ഭാഷകളില്‍ 250ലധികം ലൈവ് ടിവി ചാനലുകളുമായി ദക്ഷിണേഷ്യന്‍ ഉള്ളടക്കത്തില്‍ ലോകത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന ഒടിടിയാണ് യപ്പ് ടിവി.

മൊബൈലിന് മുന്തിയ പരിഗണന എന്ന നിലയിലേക്കുള്ള ഇന്ത്യയുടെ മാറ്റവും ചെറിയ സ്‌ക്രീനിനോടുള്ള ആഭിമുഖ്യത്തിലുണ്ടായ വര്‍ധനയെയും തുടര്‍ന്നാണ് സഹകരണം. വോഡഫോണ്‍ പ്ലേ വരിക്കാര്‍ക്ക് ഇതോടെ യപ്പ് ടിവിയുടെ കൂടുതല്‍ ലൈവ് ടിവി ചാനലുകളും സിനിമകളും മറ്റും കാണാനുള്ള അവസരമാണ് ലഭിക്കുന്നത്. വോഡഫോണ്‍ പ്ലേ ഉള്ളടക്കവും ഇതോടെ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്.

വിനോദങ്ങള്‍ക്കുള്ള പ്രധാന ഉപാധിയായി മൊബൈല്‍ മാറിയതോടെ ദിവസവും സ്മാര്‍ട്ട്‌ഫോണില്‍ ചെലവഴിക്കുന്ന സമയം ടിവിയെ മറികടന്നു, ഇതോടെ സ്മാര്‍ട്ട്‌ഫോണ്‍ ഉള്ളടക്ക ഡിമാന്‍ഡ് ഏറി, പ്രത്യേകിച്ച് പ്രാദേശിക ഭാഷയില്‍. യപ്പ് ടിവിയുമായുള്ള സഹകരണത്തോടെ വോഡഫോണ്‍ പ്ലേ വരിക്കാര്‍ക്ക് പ്രാദേശിക ഭാഷകളിലുള്‍പ്പടെ വിപുലമായ വിനോദ പരിപാടികളാണ് സമ്മാനിക്കുന്നതെന്ന് വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് അസോസിയേറ്റ് ഡയറക്ടര്‍ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.

വോഡഫോണ്‍ പ്ലേ വരിക്കാര്‍ക്ക് കൂടുതല്‍ വിനോദ പരിപാടികള്‍ ആസ്വദിക്കാന്‍ അവസരം ഒരുക്കിയതിന്റെ ആവേശത്തിലാണെന്നും ഇവര്‍ക്ക് ഇനി യപ്പ് ടിവിയില്‍ ലഭ്യമായ ലൈവ് ടിവികള്‍, വെബ് സീരീസ്, സിനിമകള്‍, ടിവി ഷോകള്‍ തുടങ്ങിയവ കൂടി ആസ്വദിക്കാനാവുമെന്നും വോഡഫോണ്‍ പ്ലേ വരിക്കാര്‍ ഇത് നന്നായി ആസ്വദിക്കുമെന്നാണ് പ്രതീക്ഷയെന്നും യപ്പ് ടിവി സ്ഥാപകനും സിഇഒയുമായ ഉദയ് റെഡ്ഡി സഹകരണത്തെ കുറിച്ച് അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ നാട്ടിന്‍പുറങ്ങളില്‍ പോലുമുള്ള വോഡഫോണിന്റെ സാന്നിദ്ധ്യവും യപ്പ് ടിവിയുടെ നിലവാരമുള്ള ബഹുഭാഷ ഉള്ളടക്കവും ചേരുമ്പോള്‍ വരിക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെനിന്നും അവര്‍ക്ക് ഇഷ്ടപ്പെട്ട പരിപാടി തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button