അഗര്‍ത്തല: ഡല്‍ഹിയില്‍ ദീപാവലിക്കാലത്ത് പടക്ക വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ സുപ്രീംകോടതി വിധിയ്ക്കെതിരെ ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ്. ട്വിറ്ററിലൂടെയാണ് തഥാഗത റോയ് പ്രതിഷേധം രേഖപ്പെടുത്തിയത്.
ഇപ്പോള്‍ പടക്കങ്ങള്‍ക്കാണ് നിരോധനമുണ്ടായിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി നാളെ ആരെങ്കിലും ഹിന്ദുക്കളുടെ ശവസംസ്‌കാരത്തിനെതിരെയും ഹര്‍ജി കൊടുത്തേക്കാം എന്നാണ് തഥാഗത റോയ് ട്വിറ്ററില്‍ കുറിച്ചത്. ഹിന്ദു സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷത്തെ ഇല്ലായ്മ ചെയ്യുന്നതില്‍ ഹിന്ദുമത വിശ്വാസി എന്ന നിലയില്‍ തനിക്ക് അതിയായ അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments